ഉച്ചകോടിക്കിടെ ലോകനേതാക്കളെ കണ്ട് പ്രധാനമന്ത്രി
Tuesday, June 28, 2022 2:37 AM IST
ന്യൂഡൽഹി: ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോ തുടങ്ങിയവരെ മോദി കണ്ടു.