ഡിആർഡിഒയുടെ സ്വയംനിയന്ത്രിത വിമാനത്തിന്റെ ആദ്യ പറക്കൽ വിജയം
Saturday, July 2, 2022 12:35 AM IST
ബംഗളൂരു: ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ സ്വയംനിയന്ത്രിത വിമാനമായ ചിത്രദുർഗയുടെ ആദ്യ പറക്കൽ വിജയം. സ്വയംനിയന്ത്രിത ആളില്ലാ വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും മികച്ചതായിരുന്നെന്നു ഡിആർഡിഒ പ്രസ്താവനയിൽ അറിയിച്ചു.
തദ്ദേശീയമായി ആളില്ലാവിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നാഴികക്കല്ലാണു പിന്നിട്ടതെന്നും പ്രസ്താവനയിൽ പറയുന്നു. പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ആത്മനിർഭർ ഭാരതിലേക്കുള്ള ചുവടുവയ്പാണിതെന്നും അദ്ദേഹം പറഞ്ഞു.