പശ്ചിമബംഗാളിൽ ഓട്ടോറിക്ഷ ബസിലിടിച്ച് ഒന്പതുപേർ മരിച്ചു
പശ്ചിമബംഗാളിൽ ഓട്ടോറിക്ഷ ബസിലിടിച്ച് ഒന്പതുപേർ മരിച്ചു
Wednesday, August 10, 2022 1:13 AM IST
ബി​​​ർ​​​ഭും: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബി​​​ർ​​​ഭു​​​മി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ ബ​​​സ് പാ​​​ഞ്ഞു​​​ക​​​യ​​​റി എ​​​ട്ട് സ്ത്രീ​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ ഒ​​​ന്പ​​​തു​​​പേ​​​ർ മ​​​രി​​​ച്ചു. ദേ​​​ശീ​​​യ​​​പാ​​​ത 60 ൽ ​​​റാ​​​ണി​​​ഗ​​​ഞ്ച്-​​​മോ​​​ർ​​​ഗ്രാം മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.

ഗോ​​​ത്ര​​​വ​​​ർ​​​ഗ​​​ക്കാ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​സ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലേ​​​ക്കു പാ​​​ഞ്ഞു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യും ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ർ അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.