അശോകസ്തംഭം: ഹർജി തള്ളി
Saturday, October 1, 2022 1:14 AM IST
ന്യൂഡൽഹി: നിർമാണം പുരോഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുകളിൽ സ്ഥാപിച്ച അശോകസ്തംഭം ദേശീയ ചിഹ്നത്തെ സംബന്ധിച്ച നിയമത്തിന്റെ ലംഘനമല്ലെന്ന് സുപ്രീംകോടതി.
അശോകസ്തംഭം രൂപകൽപന ചെയ്തത് 2005ലെ സർക്കാർ ചിഹ്ന നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്തംഭത്തിലെ സിംഹങ്ങൾക്ക് ക്രൗര്യഭാവമാണുള്ളതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ക്രൗര്യഭാവം നോക്കുന്ന ആളുടെ മനസിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് എം.ആർ. ഷാ വാക്കാൽ പരാമർശിച്ചു.