ഗുജറാത്തിൽ കേജരിവാളിനു നേരേ കുപ്പിയേറ്
Monday, October 3, 2022 2:19 AM IST
രാജ്കോട്ട്: നവരാത്രി ചടങ്ങിനിടെ ഗുജറാത്തിലെ രാജ്കോട്ടിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞു. എന്നാൽ, കുപ്പി കേജരിവാളിന്റെ ശരീരത്തു കൊണ്ടില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കേജരിവാളിന്റെ തലയ്ക്കു മുകളിലൂടെയാണു കുപ്പി പോയത്. കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും രണ്ടു ദിവസത്തെ സന്ദർശനത്തിനാണു ഗുജറാത്തിലെത്തിയത്.