സുസ്‌ലോൺ എനർജി സ്ഥാപകൻ തുൾസി തന്തി അന്തരിച്ചു
സുസ്‌ലോൺ എനർജി സ്ഥാപകൻ തുൾസി തന്തി അന്തരിച്ചു
Monday, October 3, 2022 2:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: സു​​സ്‌​​ലോ​​ൺ എ​​ന​​ർ​​ജി സ്ഥാ​​പ​​ക​​ൻ തു​​ൾ​​സി ആ​​ർ. ത​​ന്തി(64) അ​​ന്ത​​രി​​ച്ചു. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ​​നി​​ന്നു പൂ​​ന​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ ഇ​​ദ്ദേ​​ഹ​​ത്തി​​നു ഹൃ​​ദ​​യാ​​ഘാ​​ത​​മു​​ണ്ടാ​​യി. ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ മ​​രി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ "വി​​ൻ​​ഡ് മാ​​ൻ' എ​​ന്നാ​​ണ് തു​​ൾ​​സി ത​​ന്തി അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ വി​​ൻ​​ഡ് എ​​ന​​ർ​​ജി ബി​​സി​​ന​​സി​​ന്‍റെ തു​​ട​​ക്ക​​ക്കാ​​രി​​ലൊ​​രാ​​ളാ​​ണ് ഇ​​ദ്ദേ​​ഹം. 1995ലാ​​ണു തു​​ൾ​​സി ത​​ന്തി സു​​സ്‌​​ലോ​​ൺ ക​​ന്പ​​നി സ്ഥാ​​പി​​ച്ച​​ത്. ത​​ന്തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സു​​സ്‌​​ലോ​​ൺ എ​​ന​​ർ​​ജി വ​​ൻ വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു. 8535.9 കോ​​ടി രൂ​​പ​​യാ​​ണു ഇ​​പ്പോ​​ൾ ക​​ന്പ​​നി​​യു​​ടെ മൂ​​ല്യം. ഇ​​ന്ത്യ​​യി​​ൽ 33 ശ​​ത​​മാ​​നം വി​​പ​​ണി​​വി​​ഹി​​ത​​മു​​ള്ള ക​​ന്പ​​നി​​ക്ക് 17 രാ​​ജ്യ​​ങ്ങ​​ളി​​ൽ സാ​​ന്നി​​ധ്യ​​മു​​ണ്ട്. 1958ൽ ​​ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്കോ​​ട്ടി​​ലാ​​യി​​രു​​ന്നു തു​​ൾ​​സി ത​​ന്തി​​യു​​ടെ ജ​​ന​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.