ഹൈദരാബാദിൽ സ്ഫോടനത്തിനു പദ്ധതിയിട്ട മൂന്നു പേർ പിടിയിൽ
Monday, October 3, 2022 2:20 AM IST
ഹൈദരാബാദ്: തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നു പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ സാഹെദ്, അബ്ദുൾ സാഹെദ്, മുഹമ്മദ് സമീറുദ്ദീൻ എന്നിവരാണു പിടിയിലായത്.
നാലു ഹാൻഡ് ഗ്രനേഡുകൾ, അഞ്ചു സെൽ ഫോണുകൾ, 5.41 ലക്ഷം രൂപ, ഒരു മോട്ടോർസൈക്കിൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. അബ്ദുൾ സാഹെഗ് മുന്പു പല തവണ ഹൈദരാബാദിൽ ഭീകരകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ലഷ്കർ-ഇ-തൊയ്ബ ഭീകരരുമായും ഇയാൾക്കു ബന്ധമുണ്ട്.