ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവച്ചു
Thursday, January 26, 2023 12:44 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ പ്രതികൂല കാലാവസ്ഥ മൂലം ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവച്ചു. റന്പാൻ, ബനിഹാൾ മേഖലകളിലുണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിർത്തിവയ്ക്കേണ്ടിവന്നത്. പ്രതികൂല സാഹചര്യത്തിൽ യാത്ര നടത്തരുതെന്ന് ജമ്മു കാഷ്മീർ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. യാത്ര മറ്റന്നാൾ തുടരും.