ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
Saturday, January 28, 2023 2:00 AM IST
ഹൈദരാബാദ്: തിങ്കളാഴ്ച തുടങ്ങാനിരുന്ന ദ്വിദിന ബാങ്ക്പണിമുടക്ക് മാറ്റിവച്ചതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു).
വെള്ളിയാഴ്ച മുംബൈയിൽ നടന്ന അനുരഞ്ജന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചു.