എസ്സിഒ ചലച്ചിത്രമേള മുംബൈയിൽ തുടങ്ങി
Sunday, January 29, 2023 12:40 AM IST
മുംബൈ: ഷാംഗ്ഹായ് സഹകരണ സമിതി (എസ്സിഒ) ചലച്ചിത്രമേളയ്ക്ക് മുംബൈയിൽ തുടക്കമായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയും ഉദ്ഘാടനം നിർവഹിച്ചു.
താരനിബിഡമായ ഉദ്ഘാടനചടങ്ങിൽ രാജ്യത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്ന വർണാഭമായ സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു. ഇന്ത്യയിലെയും എസ്സിഒ രാജ്യങ്ങളിലെയും സിനിമാരംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുത്തു.