കേന്ദ്ര നിയമമന്ത്രിയെ വിമർശിച്ച് രോഹിംഗ്ടണ്‍ നരിമാൻ
Sunday, January 29, 2023 12:40 AM IST
ന്യൂഡൽഹി: ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സന്പ്രദായത്തിനെതിരേ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമർശങ്ങളിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റീസ് രോഹിംഗ്ടൻ നരിമാൻ.
നീതിന്യായ സംവിധാനത്തെക്കുറിച്ചു റിജിജു നടത്തിയ പരാമർശങ്ങൾ അധിക്ഷേപകരമാണെന്നും ഭരണഘടനാ ബെഞ്ചിന്റെ ശിപാർശകൾ അംഗീകരിക്കേണ്ടതു കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും നരിമാൻ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാനതത്വം എല്ലായ്പോഴും നിലനിൽക്കണമെന്നും സ്വതന്ത്രരും നിർഭയരുമായ ജഡ്ജിമാർക്കു പ്രവർത്തിക്കാൻ സാധിക്കാത്തത് ഇരുണ്ടകാലത്തിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.