അപ്പീൽ നൽകി
Tuesday, January 31, 2023 12:46 AM IST
ന്യൂഡൽഹി: വധശ്രമ കേസിൽ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം ഉന്നയിച്ചത്. ഹർജി അടിയന്തരമായി കേൾക്കണമെന്നായിരുന്നു ആവശ്യം. അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പു നൽകി.