എൻഡിഎ സർക്കാരിന്റെ കുറ്റസമ്മതമൊഴി: ആന്റോ ആന്റണി
Thursday, February 2, 2023 1:05 AM IST
ന്യൂഡൽഹി: വാഗ്ദാനപ്പെരുമഴ നൽകി 2014ൽ അധികാരത്തിലെത്തിയ മോദി സർക്കാർ അതുപാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കുറ്റസമ്മത മൊഴിയാണ് 2023-04 ലെ കേന്ദ്ര ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് ആന്റോ ആന്റ്ണി എംപി.
എല്ലാവർക്കും നല്ല ദിനങ്ങൾ (അഛാ ദിൻ) മാത്രം സമ്മാനിക്കുന്ന സദ്ഭരണമാണ് 2014ൽ എൻഡിഎ വാഗ്ദാനം ചെയ്തത്. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അന്പേ പരാജയപ്പെട്ട കേന്ദ്ര സർക്കാർ അഛാ ദിൻ എന്ന വാക്കു തന്നെ നിഘണ്ടുവിൽ നിന്നും നീക്കി പകരം അത്യാഹ്ലാദം നിറഞ്ഞ ശുഭകാലം എന്നർഥം വരുന്ന അമൃതകാലം എന്ന പദം ഉരുവിടുകയാണ്.
എന്നാൽ അമൃതകാലം എന്ന പദത്തെ അന്വർത്ഥമാക്കുന്ന സമൃദ്ധിയുടെയും അത്യാഹ്ലാദത്തിന്റെയും ശുഭദിനങ്ങളല്ല ഒരു ദശകം പിന്നിടുന്ന എൻഡിഎ സർക്കാർ സമ്മാനിച്ചത്.
അതോടൊപ്പം തൊഴിലുറപ്പ് പദ്ധതിയും അവഗണിക്കപ്പെട്ടു. ഇന്റർനാഷണൽ സെന്ററുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും ശബരി റെയിൽവേക്കും എരുമേലി വിമാനത്താവളത്തിനും അനുകൂലമായ സമീപനം ഉണ്ടായെന്നതും പ്രതീക്ഷാജനകമാണ്.