ധാരാവിയിൽ തീപിടിത്തം; സ്ത്രീ മരിച്ചു
Thursday, February 2, 2023 1:50 AM IST
മുംബൈ: ധാരാവിയിലെ ഗാർമെന്റ് യൂണിറ്റുകളിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽഅറുപത്തിരണ്ടു കാരി മരിച്ചു. തീപിടിത്തമുണ്ടായ സമയത്ത് ഇവർ ബാത്ത്റൂമിൽ കുടുങ്ങിപ്പോകുകയായിരുന്നു.
അഗ്നിശമനസേനാംഗങ്ങൾ സയൺ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.