ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ: ഹർജി തള്ളി
Friday, February 3, 2023 3:57 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിഷയത്തിൽ പാർലമെന്റ് തീരുമാനിക്കട്ടെ എന്ന് സുപ്രീംകോടതി.
വിഷയം നിയമനിർമാണ പരിധിയിൽ വരുന്നതാണെന്നു ചൂണ്ടിക്കാട്ടി, പൊതുതാത്പര്യ ഹർജി കോടതി തള്ളി.ഇതു നിയമനിർമാണനയത്തിന്റെ കാര്യമാണ്. രാഷ്ട്രീയ ജനാധിപത്യവുമായി ബന്ധപ്പെട്ട്, അത്തരമൊരു കാര്യം അനുവദിക്കുന്നതിൽ അന്തിമതീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.