ഈറോഡ് ഉപതെരഞ്ഞെടുപ്പ്: നിലപാട് പ്രഖ്യാപിക്കാനാകാതെ ബിജെപി
Saturday, February 4, 2023 5:08 AM IST
ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടിലെ ഈറോഡ് നിയമസഭാ മണ്ഡലത്തിൽ നിലപാട് പ്രഖ്യാപിക്കാനാകാതെ ബിജെപി നേതൃത്വം.
ബിജെപി പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെയിൽ പളനിസ്വാമി-പനീർശെൽവം വിഭാഗങ്ങൾ പ്രത്യേകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനാലാണിത്. ഇതോടെ അടുത്ത മാസം 27നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും ഒരുമിച്ച് മത്സരിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ബിജെപി നേതൃത്വം.
അതിനിടെ പാർട്ടിയിൽ ഐക്യത്തിനു സമയമായെന്നു വിമതനേതാവ് വി.കെ. ശശികല അഭിപ്രായപ്പെട്ടു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലയും ഇന്നലെ പളനിസ്വാമിയെയും പനീർശെൽവത്തെയും കണ്ടു. യോജിച്ചുപ്രവർത്തിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശശികലയുടെ ഐക്യാഹ്വാനം.
അതിനിടെ മുൻ കേന്ദ്രമന്ത്രി ഇ.വി.കെ.എസ്. ഇളങ്കോവൻ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സമിർപ്പിച്ചു. ഇളങ്കോവന്റെ മകൻ ഇ. തിരുമഹന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്,