ഓംചേരിക്ക് ആദരമർപ്പിച്ച് ഡൽഹി മലയാളികൾ
സ്വന്തം ലേഖകൻ
Monday, February 6, 2023 12:20 AM IST
ന്യൂഡൽഹി: നാടകാചാര്യനും എഴുത്തുകാരനുമായ പ്രഫ. ഓംചേരി എൻ.എൻ. പിള്ളയുടെ നൂറാമത് പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി കാനിംഗ് റോഡ് കേരള സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദരമർപ്പിച്ച് ഡൽഹി മലയാളികൾ.
‘ഓംചേരി പ്രഭ’ എന്ന പേരിൽ ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി ജഡ്ജി സി.ടി. രവികുമാർ, കേരള ചീഫ് സെക്രട്ടറി വി.പി. ജോയ്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, സാഹിത്യകാരൻ വി. മധുസൂദനൻ നായർ, എംപിമാരായ ജോണ് ബ്രിട്ടാസ്, ബിനോയ് വിശ്വം തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ഓംചേരി രചിച്ച മൈക്രോ നാടകമായ പ്രാർഥന ഉൾപ്പെടെ വിവിധ കലാപരിപാടികളാണു സംഘടിപ്പിച്ചത്.