തരൂരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Monday, February 6, 2023 12:20 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക ജനറലുമായിരുന്ന പർവേസ് മുഷറഫിന്റെ മരണത്തിനു പിന്നാലെയുള്ള ശശി തരൂരിന്റെ ട്വീറ്റിന് വിമർശനവുമായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മുൻപ് ഇന്ത്യയുടെ ബദ്ധശത്രുവായിരുന്ന മുഷറഫ് സമാധാനത്തിന്റെ പാതയിലെത്തിയെന്നും അപൂർവ രോഗത്താൽ മരിച്ച മുഷറഫിനെ 2002-07 കാലയളവിൽ യുഎന്നിൽ പലതവണ കണ്ടിരുന്നതായും തരൂർ പറഞ്ഞു. തന്ത്രപരമായ ചിന്തയും മിടുക്കുമുള്ള നേതാവായിരുന്നു മുഷറഫെന്നും തരൂർ ട്വീറ്റിൽ കുറിച്ചിരുന്നു.
മുഷറഫിനെപ്പോലുള്ളവർക്ക് ഇന്ത്യയിൽ കടുത്ത ആരാധകരുണ്ടെന്നും സ്വേച്ഛാധിപതിമാരായ പാക് ജനറൽമാർക്കു സൈനിക അടിച്ചമർത്തൽ മാത്രമാണു വഴിയെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.