ബജ്രംഗ് ദൾ പ്രവർത്തകനെ വെടിവച്ചു കൊന്നു
Wednesday, February 8, 2023 12:30 AM IST
ഉദയ്പുർ: രാജസ്ഥാനിലെ ഉദയ്പുരിൽ ബജ്രംഗ് ദൾ പ്രവർത്തകനെ അക്രമികൾ വെടിവച്ചു കൊന്നു. രാജു തേലി(38)യാണു തിങ്കളാഴ്ച രാത്രി സ്വന്തം കടയ്ക്കു മുന്നിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തെത്തുടർന്ന് രാജു തേലിയുടെ കുടുംബാംഗങ്ങളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. അക്രമികളെ ഉടൻ പിടികൂടണമെന്ന് അവർ ആവശ്യപ്പെട്ടു.