ആസാം ചലച്ചിത്ര പുരസ്കാരത്തിനു സമ്മാനിച്ചത് വണ്ടിച്ചെക്ക്
Sunday, March 19, 2023 1:02 AM IST
ഗോഹട്ടി: ആസാമില്‍ സംസ്ഥാന ചലച്ചിത്രപുരസ്കാര ജേതാക്കള്‍ക്കു നല്കിയതു വണ്ടിച്ചെക്കെന്ന് ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പുരസ്കാര വിതരണം. എട്ടുപേരായിരുന്നു ജേതാക്കൾ.
ചടങ്ങിനു പിന്നാലെ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചുവെങ്കിലും പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതോടെ സിനിമാപ്രവർത്തകർ പരാതിയുമായി സർക്കാരിനു മുന്നിലെത്തി. സംഭവം വിവാദമായതോടെ സാംസ്കാരിക മന്ത്രി ബിമല്‍ ബോറ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.