2.78 കോടിയുടെ സ്വർണ ബിസ്കറ്റ് പിടിച്ചു
Monday, March 20, 2023 3:04 AM IST
ബരാസത്: ബംഗ്ലാദേശിൽനിന്നു മത്സ്യവുമായെത്തിയ ട്രക്കിൽനിന്ന് 2.78 കോടി രൂപയുടെ സ്വർണ ബിസ്കറ്റുകൾ പിടികൂടി. ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലെ പെത്രപോൾ ചെക് പോയിന്റിൽവച്ചാണ് ശനിയാഴ്ച രാത്രി ട്രക്ക് പിടികൂടിയത്. മത്സ്യത്തിനിടയിൽ ഒളിപ്പിച്ച നിലയിൽ 4.6 കിലോ സ്വർണമാണു ബിഎസ്എഫ് കണ്ടെത്തിയത്. ബംഗ്ലാദേശിലെ സത്ഖിരയിൽനിന്നാണ് ട്രക്ക് എത്തിയത്.