റേഷൻ വ്യാപാരികൾ കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകി
Wednesday, March 22, 2023 12:13 AM IST
ന്യൂഡൽഹി: സംസ്ഥാനത്തെ അരി, ഗോതന്പ് വിഹിതം പുനഃസ്ഥാപിക്കുകയും ടൈഡോബർ പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ കൂടുതൽ ഭഷ്യധാന്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള റേഷൻ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകി.
റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വെട്ടിക്കുറവ് മൂലം സംസ്ഥാനത്തെ പൊതു കന്പോളങ്ങളിൽ വൻ വിലക്കയറ്റം ഉപഭോക്കളെ പ്രതികൂലമായി ബാധിക്കുന്നെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കോമണ്‍ സർവീസ് ഏർപ്പെടുത്തുന്നതിന്നും റേഷൻ അല്ലാത്ത മറ്റു സാധനങ്ങൾ വിൽപ്പന നടത്തുന്നതിന്നുള്ള നടപടിക്രമങ്ങളുണ്ടാവുമെന്നും മന്ത്രി ചർച്ചയിൽ ഉറപ്പു നൽകി.
ഡീൻ കുര്യാകോസ് എംപിയുടെ സാനിദ്ധ്യത്തിൽ ഓൾ കേരളാ റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവരും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കിറ്റ് കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുന്നുണ്ടെങ്കിൽ ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജിയും നൽകി.