തീരദേശ പരിപാലന അഥോറിറ്റി പുനഃസംഘടിപ്പിച്ചു
Wednesday, March 22, 2023 12:51 AM IST
ന്യൂഡൽഹി: കേരളത്തിലെ തീരദേശ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റി കേന്ദ്ര സർക്കാർ പുനസംഘടിപ്പിച്ചു.
അഞ്ചു മാസമായി സമിതി പുനസംഘടിപ്പിക്കാതിരുന്നതിനാൽ കേരളത്തിലെ പത്തു ജില്ലകളിലെ തീരദേശ മേഖലയിലെ ജനങ്ങളെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരുന്നു. പ്രധാനമന്ത്രി ഭവന പദ്ധതിയിലും ലൈഫ് മിഷനിലും പെട്ട വീടുകളുടെ നിർമാണത്തിനും അനുമതി ലഭിക്കാത്ത വിധത്തിൽ കടുത്ത പ്രതിസന്ധിയായിരുന്നു നിലനിന്നത്.
പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായാണ് സമിതിയുടെ പുനഃസംഘടന. പതിമൂന്ന് അംഗങ്ങളാണ് പുതിയ സമിതിയിൽ.