രണ്ടു ലക്ഷം അങ്കണവാടികൾ നവീകരിക്കും
Friday, March 24, 2023 2:04 AM IST
ന്യൂഡൽഹി: ശിശു സംരക്ഷണത്തിനും വികസനത്തിനുമായി കേന്ദ്രസർക്കാർ രണ്ടു ലക്ഷം അങ്കണവാടികൾ നവീകരിക്കുമെന്ന് കേന്ദ്ര വനിതാ- ശിശുവികസന മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ അറിയിച്ചു. ഡോ. പി.ടി. ഉഷ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി.