വിധിയിൽ പിഴവുകൾ: അഭിഷേക് സിംഗ്വി
Saturday, March 25, 2023 1:04 AM IST
ന്യൂഡൽഹി: പാർലമെന്റിന് അകത്തും പുറത്തും രാജ്യം നേരിടുന്ന സാന്പത്തിക, സാമൂഹിക പ്രശ്നങ്ങളിൽ നിർഭയം അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാഹുൽഗാന്ധി വേട്ടയാടപ്പെടുന്നതെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്വി പറഞ്ഞു.
അപകീർത്തിപ്പെടുത്തൽ കേസ് നിലനിൽക്കുന്നതിനു പരാതിക്കാരൻ അല്ലെങ്കിൽ അപകീർത്തി നേരിട്ടയാൾ ഏതു വിധത്തിലാണ് ബാധിക്കപ്പെട്ടതെന്നു ബോധ്യപ്പെടുത്തണം. പ്രസംഗത്തിന്റെ ഉദ്ദേശ്യം മോദിനാമധാരികളെ അപകീർത്തിപ്പെടുത്തുകയല്ലെന്നും അഭിഷേക് സിംഗ്വി പറഞ്ഞു.