സിബിഐക്കു മുന്നിൽ ഹാജരായി തേജസ്വി യാദവ്
Sunday, March 26, 2023 1:35 AM IST
ന്യൂഡൽഹി: റെയിൽവേ അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്കു മുന്നിൽ ഹാജരായി.
ഇതേ കേസിൽ തേജസ്വിയുടെ മാതാപിതാക്കളും മുൻ ബിഹാർ മുഖ്യമന്ത്രിമാരുമായിരുന്ന ലാലു പ്രസാദ് യാദവിനെയും റാബ്റി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെയാണു ചോദ്യം ചെയ്യലിനായി തേജസ്വി ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയത്.
തേജസ്വിയെ അറസ്റ്റു ചെയ്യില്ലെന്ന് സിബിഐ നേരത്തെ ഡൽഹി ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു.