അയോഗ്യനായ എംപി: ട്വിറ്ററിൽ തിരുത്തലുമായി രാഹുൽ ഗാന്ധി
Monday, March 27, 2023 12:43 AM IST
ന്യൂഡൽഹി: പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ട്വിറ്റർ അക്കൗണ്ടിൽ തിരുത്തലുമായി രാഹുൽ ഗാന്ധി. മെംബർ ഓഫ് പാർലമെന്റ് എന്ന സ്ഥാനത്തു അയോഗ്യനാക്കിയ എംപി എന്നാണു രാഹുൽ എഴുതിച്ചേർത്തത്.
ട്വിറ്റർ അക്കൗണ്ടിന്റെ പേരിനു താഴെയായി ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് അംഗം, അയോഗ്യനായ എംപി എന്നാണ് ഇപ്പോൾ നൽകിയിട്ടുള്ള വിശദീകരണം. വിവാദ മോദിപരാമർശത്തെ തുടർന്നുള്ള സൂറത്ത് കോടതിവിധിക്കു പിന്നാലെ രാഹുൽഗാന്ധി എംപി സ്ഥാനത്തു തുടരുന്നതിന് അയോഗ്യനെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണു ട്വിറ്ററിൽ എംപി എന്നതിനു പകരം അയോഗ്യനാക്കിയ എംപി എന്നു രാഹുൽ തിരുത്തിയത്.