എന്തിനിത്ര ഭയമെന്ന് മോദിയോടു രാഹുൽ
Tuesday, March 28, 2023 1:15 AM IST
ന്യൂഡൽഹി: അദാനിയോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തിനാണിത്ര ഭയമെന്നു കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി.
അദാനി-മോദി ബന്ധത്തിലെ “മോദാനി’ വെളിപ്പെടുത്തലിനെക്കുറിച്ച് ഉത്തരവും അന്വേഷണവും ഇല്ലാത്തതു അദാനിയോടുള്ള ഭയം കൊണ്ടല്ലേയെന്നും രാഹുൽ പരിഹസിച്ചു.
എൽഐസി, എസ്ബിഐ, ഇപിഎഫ്ഒ എന്നിവയുടെ മൂലധനം അദാനിയുടെ കന്പനികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ ട്വിറ്ററിൽ ചോദിച്ചു.
‘എൽഐസിയുടെ മൂലധനം അദാനിക്ക്! എസ്ബിഐയുടെ മൂലധനം അദാനിക്ക്! ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്! ’മോദാനി’ വെളിപ്പെടുത്തിയതിനുശേഷവും പൊതുജനങ്ങളുടെ വിരമിക്കൽ പണം അദാനിയുടെ കന്പനികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ട് ? മിസ്റ്റർ പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം’’ ലോക്സഭയിൽനിന്നു അയോഗ്യനാക്കിയതിനു പിന്നാലെ ഇന്നലെ ഹിന്ദിയിലെഴുതിയ ട്വീറ്റിൽ രാഹുൽഗാന്ധി ചോദിച്ചു.