കള്ളപ്പണം വെളുപ്പിക്കൽ: കേന്ദ്രത്തിനു നോട്ടീസ്
കള്ളപ്പണം വെളുപ്പിക്കൽ: കേന്ദ്രത്തിനു നോട്ടീസ്
Wednesday, March 29, 2023 12:42 AM IST
ന്യൂ​ഡ​ൽ​ഹി: 2022-ലെ ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​ത്തി​ലെ (പി​എം​എ​ൽ​എ) സെ​ക്‌​ഷ​ൻ 50, സെ​ക്‌​ഷ​ൻ 63 എ​ന്നി​വ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​ത്തി​നു സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്.

ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, അ​ര​വി​ന്ദ് കു​മാ​ർ, അ​ഹ്സ​നു​ദ്ദീ​ൻ അ​മാ​നു​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വും ല​ഹാ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യു​മാ​യ ഡോ.​ഗോ​വി​ന്ദ് സിം​ഗി​ന്‍റെ ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.