രാഹുലിനെതിരേ കേസ് കൊടുക്കുമെന്ന് സവർക്കറുടെ പൗത്രൻ
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: സവർക്കർക്കെതിരേ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി സവർക്കറുടെ പൗത്രൻ രഞ്ജിത് സവർക്കർ.
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടർന്ന് എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിനിടെ നടത്തിയ പരാമർശത്തിലാണ് സവർക്കറുടെ പൗത്രനും സ്വതന്ത്ര വീരസവർക്കർ രാഷ്ട്രീയ സ്മാരക് ചെയർമാനുമായ രഞ്ജിത് സവർക്കർ നിയമനടപടിക്ക് ഒരുങ്ങുന്നത്. മാപ്പ് പറയുന്നതിന് താൻ സവർക്കറല്ലെന്നും തന്റെ പേര് ഗാന്ധിയെന്നാണെന്നുമാണ് രാഹുൽഗാന്ധി പറഞ്ഞത്.
വിവാദ മോദിപരാമർശത്തിൽ ഭരണപക്ഷം മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. സവർക്കർക്കെതിരേ രാഹുൽ നടത്തിയ പരമാർശത്തിൽ മാപ്പ് പറയണമെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ എന്നിവർ ആവശ്യപ്പെടണമെന്നും രഞ്ജിത് സവർക്കർ ആവശ്യപ്പെട്ടു.