ഡൽഹിയിൽ മാർ പവ്വത്തിൽ അനുസ്മരണം
Sunday, April 2, 2023 1:26 AM IST
ന്യൂഡൽഹി: ഡൽഹി സീറോമലബാർ അല്മായ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം നടത്തി.
ഗോൾഡാഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്തിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണസമ്മേളനം ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
അല്മായ കൂട്ടായ്മ പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യപ്രഭാഷണം നടത്തി. സീറോമലങ്കര ഗുഡ്ഗാവ് രൂപത ബിഷപ് തോമസ് മാർ അന്തോണിയോസ്,
ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, ബിഷപ് മാർ തോമസ് പാടിയത്ത്, ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. ബിജു തൈപ്പറന്പിൽ സ്വാഗതവും തോമസ് ദേവസ്യ നന്ദിയും പറഞ്ഞു.