ഡൽഹിയിലെ അനധികൃത നിർമിതി പൊളിച്ചു
Sunday, April 2, 2023 1:26 AM IST
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ഭാഗത്തെ അനധികൃത നിർമിതി പൊളിച്ചുനീക്കി. മഥുര റോഡിനു എതിർവശത്തുള്ള ചാക്കാർവാലി ദർഗയോടനുബന്ധിച്ചുള്ള നിർമിതിയാണു ഇന്നലെ കനത്ത പോലീസ് അകന്പടിയോടെ പൊതുമരാമത്ത് വിഭാഗം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയത്. സുരക്ഷയ്ക്കായി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു.