പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനം: രാഷ്ട്രപതിയെ നിയോഗിക്കണമെന്ന് ഹർജി
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ നിയോഗിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. ഞായറാഴ്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രിയെയാണു ലോക്സഭാ സെക്രട്ടേറിയറ്റ് ക്ഷണിച്ചത്.
എന്നാൽ, രാഷ്ട്രപതിയെയാണു ക്ഷണിക്കേണ്ടിയിരുന്നതെന്ന് അഭിഭാഷകനായ സി.ആർ. ജയ സുകിൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നിർദേശം നൽകണമെന്നും ഹർജിയിൽ പറ യുന്നു.