2000 രൂപ നോട്ടുകൾ മാറ്റാനെത്തിയ മാവോയിസ്റ്റുകൾ പിടിയിൽ
2000 രൂപ നോട്ടുകൾ മാറ്റാനെത്തിയ മാവോയിസ്റ്റുകൾ പിടിയിൽ
Saturday, May 27, 2023 1:05 AM IST
ബി​​​ജാ​​​പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് ക​​​മാ​​​ൻ​​​ഡ​​​റു​​​ടെ ആ​​​റു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ര​​​ണ്ടു പേ​​​ർ പി​​​ടി​​​യി​​​ലാ​​​യി. ബ​​​സ​​​ഗു​​​ഡ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഗ​​​ജേ​​​ന്ദ്ര മ​​​ദ്‌​​​വി, ല​​​ക്ഷ്മ​​​ൺ കു​​​ൻ​​​ജാം എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​വ​​​രെ റി​​​സ​​​ർ​​​വ് ഗാ​​​ർ​​​ഡും ലോ​​​ക്ക​​​ൽ പോ​​​ലീ​​​സും മ​​​ഹാ​​​ദേ​​​വ് ഘ​​​ട്ടി​​​ലെ ചെ​​​ക് പോ​​​സ്റ്റി​​​ൽ​​​വ​​​ച്ചാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 2000 രൂ​​​പ നോ​​​ട്ടി​​​ന്‍റെ മൂ​​​ന്നു കെ​​​ട്ടു​​​ക​​​ൾ, വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളു​​​ടെ 11 പാ​​​സ്ബു​​​ക്കു​​​ക​​​ൾ, ല​​​ഘു​​​ലേ​​​ഖ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി ബി​​​ജാ​​​പു​​​ർ എ​​​സ്പി ആ​​​ഞ്ജനേയ വാ​​​ർ​​​ഷ​​​ണേ​​​യി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.