1500 കോടിയുടെ ലഹരിമരുന്ന് കസ്റ്റംസ് നശിപ്പിച്ചു
Saturday, May 27, 2023 1:05 AM IST
മുംബൈ: മുംബൈയിലെ പലഭാഗങ്ങളിൽനിന്നായി റവന്യു ഇന്റലിജൻസ് പിടികൂടിയ 1500 കോടി രൂപയുടെ മയക്കുമരുന്നുകൾ നവി മുംബൈയിലെ തലോജയിലുള്ള വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് കന്പനിയിൽ ചാന്പലാക്കി.
2022 ഒക്ടോബറിൽ നവി മുംബൈയിലെ വാഷിയിൽനിന്ന് റവന്യു ഇന്റലിജൻസ് പിടികൂടിയ, 1476 കോടി രൂപ വിലമതിക്കുന്ന ഒന്പതുകിലോ ഗ്രാം കൊക്കെയ്ൻ, 198 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
ഇതുകൂടാതെ 32.9 കിലോഗ്രാം കഞ്ചാവ്, 298 എംഡിഎംഎ ടാബ്ലറ്റുകൾ എന്നിവയും പിടികൂടി നശിപ്പിച്ചവയിൽ പെടുന്നു.