ഗോവ രാജ്ഭവനിൽ ചക്കമഹോത്സവം
Friday, June 9, 2023 1:05 AM IST
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാൾ ദിനമായിരുന്ന 2021 സെപ്റ്റംബർ 17ന് ഗോവ രാജ്ഭവൻ വളപ്പിൽ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ നട്ട പ്ലാവുകളിൽനിന്നുള്ള വിളവെടുപ്പിനോടനുബന്ധിച്ച് നാളെ ഗോവ രാജ്ഭവനിൽ ചക്കമഹോത്സവം നടത്തും. 71 പ്ലാവുകൾ നട്ടതിൽ ഏഴെണ്ണത്തിലാണ് ചക്കകൾ കായ്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 12ന് തെലുങ്കാന ഗവർണർ ഡോ. തമിഴ്സൈ സൗന്ദർരാജൻ ചക്കമഹോത്സവം ഉദ്ഘാടനം ചെയ്യും. ഗവർണർ പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. ബിഹാർ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥിയാകും. സ്പീക്കർ രമേഷ് താഡ്കർ, ഗോവ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. ഹരിലാൽ മേനോൻ, ജോർജ് കുളങ്ങര എന്നിവർ പ്രസംഗിക്കും.