ലാവ്ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടി
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. 34-ാം തവണയാണ് കേസ് സുപ്രീംകോടതിയിൽ മാറ്റിവയ്ക്കുന്നത്.
കേസ് അന്വേഷിച്ച സിബിഐയുടെ ആവശ്യപ്രകാരമാണു നടപടി. കേസിൽ സിബിഐക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകൻ മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. കേസ് ഒക്ടോബർ പത്തിന് വീണ്ടും പരിഗണിക്കും.