സുരേഷ് ഗോപി സത്യജിത് റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്
Friday, September 22, 2023 4:22 AM IST
ന്യൂഡൽഹി: ചലച്ചിത്രനടൻ സുരേഷ് ഗോപിയെ കോൽക്കത്ത സത്യജിത് റെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ അധ്യക്ഷനായും നിയമിച്ചു.
മൂന്നു വർഷത്തേക്കാണു നിയമനം. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എക്സ് പ്ലാറ്റ്ഫോം വഴിയാണ് നിയമനവിവരം അറിയിച്ചത്.