സ്പീക്കർക്കു നേർക്കു ധാന്യം എറിഞ്ഞു, ഒഡീഷയിൽ രണ്ടു ബിജെപി എംഎൽഎമാർക്കു സസ്പെൻഷൻ
Friday, September 29, 2023 3:07 AM IST
ഭുവനേശ്വർ: ഒഡീഷ നിയമസഭയിൽ സ്പീക്കർ പ്രമീള മല്ലിക്കിനു നേർക്കു ധാന്യം എറിഞ്ഞ രണ്ടു ബിജെപി എംഎൽഎമാരെ സഭയിൽനിന്നു സസ്പെൻഡ് ചെയ്തു.
പ്രതിപക്ഷ ചീഫ് വിപ്പ് മോഹൻ മാജി, മുകേഷ് മഹാലിംഗ് എന്നീ എംഎൽഎമാർക്കാണ് സമ്മേളനകാലാവധി പൂർത്തിയാകും വരെ സസ്പെൻഷൻ.
സ്പീക്കറുടെ പോഡിയത്തിലേക്ക് ധാന്യം എറിഞ്ഞില്ലെന്നും സ്പീക്കർക്കു സമ്മാനം നല്കാൻ കുറച്ച് പരിപ്പ് കൊണ്ടുവന്നിരുന്നെന്നും മോഹൻ മാജി പറഞ്ഞു. സഭാ റൂൾ പ്രകാരമാണ് എംഎൽഎമാർക്കെതിരേ നടപടിയെടുത്തതെന്ന് സ്പീക്കർ പ്രമീള മല്ലിക് പറഞ്ഞു.