കർഷകസമരം മൂന്നാം ദിവസത്തിലേക്ക്
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് സാന്പത്തിക സഹായം നൽകുക, കാർഷികോത്പന്നങ്ങൾക്കു താങ്ങുവില നൽകുക, ഡൽഹി കർഷകസമരത്തിലെ കേസുകൾ പിൻവലിക്കുക, കർഷകസമരത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
സമരത്തെത്തുടർന്ന് 90 എക്സ്പ്രസ് ട്രെയിനുകളും 150 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയതായി നോർത്തേണ്‍ റെയിൽവേ അറിയിച്ചു.