പതഞ്ജലി പരസ്യങ്ങൾക്കു നിരോധനം
Wednesday, February 28, 2024 2:59 AM IST
ന്യൂഡൽഹി: പതഞ്ജലിയുടെ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കു നിരോധനമേർപ്പെടുത്തി സുപ്രീംകോടതി.
ചില രോഗങ്ങൾ ഭേദമാകുമെന്നുള്ള അവകാശവാദം ഉന്നയിച്ചുള്ള പരസ്യങ്ങൾ നൽകരുതെന്ന് ജസ്റ്റീസുമാരായ ഹിമ കോഹ്ലി, അഹ്സനുദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. അസുഖങ്ങൾക്കു ചികിത്സിയെന്ന പരസ്യം നൽകരുതെന്നാണ് കോടതി ഉത്തരവ്.
കോടതിയലക്ഷ്യ ഉത്തരവ് ലംഘിച്ചെന്നാരോപിച്ചു പതഞ്ജലി സ്ഥാപകൻ ബാബ രാംദേവിനും മാനേജിംഗ് ഡയറക്ടർ അചാര്യ ബാലകൃഷ്ണയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.