റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു: വിദേശകാര്യ വക്താവ്
Friday, March 1, 2024 2:28 AM IST
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ ജോലി വാഗ്ദാനം ചെയ്തു യുക്രെയ്നെതിരായ യുദ്ധത്തിൽ അണിചേരാൻ നിർബന്ധിതരായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി വിദേശകാര്യ വക്താവ് രൺധിർ ജയ്സ്വാൾ.
ഇത്തരത്തിൽ ദുരിതത്തിലായ ഏകദേശം 20 ഇന്ത്യക്കാർ മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
കൂടുതൽ ഇന്ത്യക്കാർ ഇത്തരത്തിൽ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണു സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.