യുവകർഷകന്റെ മൃതദേഹം സംസ്കരിച്ചു
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചു പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിനായി ഹരിയാന അതിർത്തിയിൽ തന്പടിച്ച കർഷകർക്കുനേരേയുണ്ടായ പോലീസ് നടപടിയിൽ യുവകർഷകൻ ശുഭ്കരണ്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇതോടെ ഒരാഴ്ചയായി പട്യാല രവീന്ദ്ര ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന ശുഭ്കരൺ സിംഗിന്റെ മൃതദേഹം സ്വദേശമായ ഭട്ടിൻഡയിൽ ഇന്നലെ സംസ്കരിച്ചു.