തെലുങ്കാനയിൽ ടിഡിപി മത്സരിക്കില്ല
Friday, April 12, 2024 2:08 AM IST
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച് ടിഡിപി. ആന്ധ്രപ്രദേശിൽ എൻഡിഎയുടെ ഭാഗമായ ടിഡിപി തെലുങ്കാനയിൽ ആരെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ടിഡിപി വക്താവ് ജ്യോത്സന തിരുനഗരി പറഞ്ഞു. 2023ലെ തെലുങ്കാന നിയമസഭയിലും ടിഡിപി മത്സരിച്ചിരുന്നില്ല. അവിഭക്ത ആന്ധ്രപ്രദേശിൽ ടിഡിപിക്ക് ഏറ്റവും കരുത്തുണ്ടായിരുന്നത് തെലുങ്കാനയിലായിരുന്നു. സംസ്ഥാന വിഭജനത്തോടെ ടിഡിപി വോട്ട് ബിആർഎസിലെത്തി.