ബിജെപിയിൽ ചേരുന്നവരുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന്
Saturday, April 13, 2024 1:52 AM IST
പട്യാല: ബിജെപിയിൽ അംഗത്വമെടുക്കുന്നവരുടെ ജനിതക പരിശോധന നടത്തണമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിംഗ് ബാദൽ.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന സാമൂഹിക പ്രവർത്തകൻ പ്രഫ. സുമിരിന്ദർ സിംഗ് സീറയ്ക്ക് ശിരോമണി അകാലിദൾ അംഗത്വം നല്കിയതിനുശേഷമുള്ള പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സുഖ്ബിർ സിംഗ്.
എസ്എഡി നേതാവ് സിക്കന്ദർ സിംഗ് മലുകയുടെ മകൻ ഗുർപ്രീത് സിംഗ് മലുകയും മരുമകൾ പരംപാൽ കൗർ സിദ്ദുവും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വമെടുത്തതു പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു സുഖ്ബിർ സിംഗിന്റെ പരാമർശം.