ആന്ധ്രയിൽ സിപിഎമ്മിന് ഒരു ലോക്സഭാ സീറ്റ്
Saturday, April 13, 2024 1:52 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ സിപിഎമ്മിന് ഒരു ലോക്സഭാ സീറ്റും എട്ടു നിയമസഭാ സീറ്റും നല്കി കോൺഗ്രസ്. അരകു (എസ്ടി സംവരണം) സീറ്റിലാണ് സിപിഎം മത്സരിക്കുക. സംസ്ഥാനത്ത് സിപിഐക്ക് ഒരു ലോക്സഭാ സീറ്റും എട്ടു നിയമസഭാ സീറ്റും നല്കിയിരുന്നു.