എവറസ്റ്റിന്റെ നെറുകയിൽ പതിനാറുകാരി
Friday, May 24, 2024 5:58 AM IST
ജംഷഡ്പുർ: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരിയെന്ന ബഹുമതി പതിനാറുകാരിയായ കാമ്യ കാർത്തികേയന്.
നേപ്പാൾ വഴിയാണ് 8848 അടി ഉയരമുള്ള കൊടുമുടിയിൽ മേയ് 20ന് കാമ്യയും അച്ഛൻ കാത്തികേയനും എത്തിയതെന്ന് ടാറ്റ സ്റ്റീൽ അഡ്വഞ്ചർ ഫൗണ്ടേഷൻ (ടിഎസ്എഎഫ്)അറിയിച്ചു.
നാവികസേന കമാൻഡറാണ് കാർത്തികേയൻ. എവറസ്റ്റ് കയറിയ രണ്ടാമത്തെ പ്രായംകുറഞ്ഞ പെൺകുട്ടിയെന്ന റിക്കാർഡും കാമ്യക്കാണ്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരം കൂടിയ കൊടുമുടികൾ കയറുന്ന ചലഞ്ച് ആയ സെവൻ സമ്മിറ്റിനുവേണ്ടി കഴിഞ്ഞവർഷം ഡിസംബറിൽ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ മാസിഫും കാമ്യ കീഴടക്കിയിരുന്നുവെന്ന് വെസ്റ്റേൺ നേവൽ കമൻഡാന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അറിയിച്ചു. ഇനി ഒരു കൊടുമുടി മാത്രമാണ് അവശേഷിക്കുന്നത്.
മുംബൈ നേവി ചിൽഡ്രൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് കാമ്യ. പ്രധാനമന്ത്രി രാഷ്ട്രീയ ബൽ ശക്തി പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.