താനെ ഫാക്ടറി സ്ഫോടനം: മരണം ഒന്‍പതായി, കന്പനി ഉടമകൾ അറസ്റ്റിൽ
Saturday, May 25, 2024 2:14 AM IST
താനെ: മഹാരാഷ്ട്രയിലെ താനെയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇന്നലെ അപകടസ്ഥലത്തുനിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്.
64 പേർ പരിക്കേറ്റ് നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടമേഖലയിൽ തിരച്ചിൽ തുടരുന്നുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന സൂചനയാണു ദേശീയ ദുരന്തനിവാരണ സേനയുൾപ്പെടെ നൽകുന്നത്.
ഫാക്ടറി ഉടമകളായ മാലതി പ്രദീപ് മേത്തയെയും മകന് മലയ് പ്രദീപ് മേത്തയെയും പോലീസ് അറസ്റ്റ്ചെയ്തു.