അപകീർത്തിക്കേസിൽ മേധ പട്കർ കുറ്റക്കാരി
Saturday, May 25, 2024 2:14 AM IST
ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന നല്കിയ അപകീർത്തി കേസിൽ നർമദ ബച്ചാവോ ആന്ദോളൻ നേതാവും സാമൂഹ്യപ്രവർത്തകയുമായ മേധ പട്കർ കുറ്റക്കാരിയെന്നു ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി.
23 വർഷം മുന്പ് നല്കിയ പരാതിയിലാണ് കോടതി നടപടി. അന്ന് നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസിന്റെ അധ്യക്ഷനായിരുന്നു വി.കെ. സക്സേന. ശിക്ഷ മേയ് 30നു വിധിക്കും. രണ്ടു വർഷം വരെ തടവോ പിഴയോ രണ്ടു കൂടിയോ കോടതി വിധിച്ചേക്കാം.