ക​ള്ളാ​ക്കു​റി​ച്ചി മ​ദ്യദു​ര​ന്തം മ​രി​ച്ച​വ​ർ 48 ആ​യി; 30 പേരുടെ നില ഗു​രു​ത​രം
ക​ള്ളാ​ക്കു​റി​ച്ചി മ​ദ്യദു​ര​ന്തം മ​രി​ച്ച​വ​ർ 48 ആ​യി;  30 പേരുടെ നില ഗു​രു​ത​രം
Saturday, June 22, 2024 3:34 AM IST
ചെ​​​​ന്നൈ: ക​​​​ള്ളാ​​​​ക്കു​​​​റി​​​​ച്ചി ​​മ​​​​ദ്യദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 48 ആ​​​​യി. മു​​​​പ്പ​​​​തോ​​​​ളം പേ​​​​രു​​​​ടെ നി​​​​ല​​ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. 29 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ക​​​​ള്ളാ​​​​ക്കു​​​​റി​​​​ച്ചി ക​​​​ള​​​​ക്ട​​​​ർ എം.​​​​എ​​​​സ്. പ്ര​​​​ശാ​​​​ന്ത് പ​​​​റ​​​​ഞ്ഞു.

വ്യാ​​​​ജ​​​​മ​​​​ദ്യം ക​​​​ഴി​​​​ച്ച 165 പേ​​​​രാ​​​​ണ് ക​​​​ള്ള​​​​ാക്കുറി​​​​ച്ചി, ജി​​​​പ്മ​​​​ർ, സേ​​​​ലം, മു​​​​ണ്ടി​​​​യ​​​​മ്പാ​​​​ക്കം എ​​​​ന്നീ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​യി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചി​​​​കി​​​​ത്സ​​ തേ​​​​ടി​​​​യ​​​​ത്. ഇ​​​​തു​​​​വ​​​​രെ 47 പേ​​​​ർ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു. ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള 118 പേ​​​​രി​​​​ൽ 30 പേ​​​​രു​​​​ടെ നി​​​​ല​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നും ക​​​​ള​​​​ക്‌ടർ അ​​​​റി​​​​യി​​​​ച്ചു.

ജി​​​​ല്ല​​​​യി​​​​ൽ വ്യാ​​​​ജ​​​​മ​​​​ദ്യ വി​​​​ല്​​​​പ​​​​ന ത​​​​ട​​​​യാ​​​​ൻ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും ക​​​​ള​​​​ക്‌ടർ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.